Wednesday 23 April 2014

[www.keralites.net] Urgently Required HR Assistant - Keralite

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] മുട്ടിനു തേയ്‌മ ാനമോ

മുട്ടിനു തേയ്‌മാനമോ; പരിഹാരമുണ്ട്‌!

1.     VEDA HOSPITAL

എല്ലുകള്‍ക്കുണ്ടാകുന്ന തേയ്‌മാനവും ബലക്ഷയവുമാണ്‌ ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനയ്‌ക്ക് പലപ്പോഴും കാരണമാകുന്നത്‌. ആയുര്‍വേദത്തില്‍ വേദനകള്‍ക്ക്‌ ശാശ്വതപരിഹാരമുണ്ട്‌. ആയുര്‍വ്വേദ വിദഗ്‌ദ്ധനായ ഡോ. റാം മോഹന്‍ ശരീരവേദനയെ സംബന്ധിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ കന്യകയിലൂടെ മറുപടി കൊടുക്കുന്നു. ഈ ലക്കത്തില്‍ മുട്ടിന്റെ തേയ്‌മാനത്തെക്കുറിച്ചാണ്‌.

സര്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി മുട്ടിന്‌ കഠിനമായ വേദന ഉണ്ട്‌, നടക്കുമ്പോഴും, പടി കയറുമ്പോഴും നല്ല വേദന. കുത്തിയിരിക്കാന്‍ കഴിയുന്നതേയില്ല. ആശുപത്രിയില്‍ പോയി, എക്‌സ്റേ എടുത്തു. മുട്ട്‌ മാറ്റിവയ്‌ക്കലല്ലാതെ മറ്റ്‌ മാര്‍ഗമില്ല എന്നാണ്‌ എല്ലിന്റെ ഡോക്‌ടര്‍ പറയുന്ന്‌. മൂന്നുലക്ഷം രൂപ ഇതിന്‌ വേണ്ടിവരും എന്ന്‌ ഇവര്‍ പറയുന്നു. ആയുര്‍വേദത്തില്‍ ഇതിന്‌ പരിഹാരം ഉണ്ടോ?
-
രമ, പെരിന്തല്‍മണ്ണ

മുട്ടിന്‌ ഒരിക്കല്‍ തേയ്‌മാനം വന്നാല്‍ അത്‌ ഒരിക്കലും മാറില്ല എന്നാണ്‌ ആധുനികവൈദ്യശാസ്‌ത്രത്തിന്റെ പൊതുവെയുള്ള സങ്കല്‌പം. യന്ത്രം പോലെയാണ്‌ ശരീരം എന്ന സങ്കല്‍പ്പത്തില്‍നിന്നും ഉരുത്തിരിഞ്ഞ ഒന്നാണിത്‌.

മുട്ട്‌ മാറ്റിവയ്‌ക്കുക എന്ന പരിഹാരം സാധാരണയായി നിര്‍ദ്ദേശിക്കുന്നതും ഇങ്ങനെ ഒരു കാഴ്‌ചപ്പാടിലാണ്‌. ശരീരം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അനുസ്യുതം നശിക്കുന്നതും പുനര്‍ജനിക്കുന്നതും എന്നതാണ്‌. ശ്രദ്ധിച്ചു ചികിത്സിച്ചാല്‍ 99.9% മുട്ടിന്റെ തേയ്‌മാനവും മാറ്റാവുന്നതാണ്‌. വല്ലാതെ വളഞ്ഞുപോയതും, അമിതശരീരഭാരം ഉള്ളവര്‍ക്കും, വ്യായാമം തീര്‍ത്തും ഇല്ലാത്തവരിലും മാത്രമാണ്‌ ഇത്‌ സാധിക്കാതെ വരുന്നത്‌.

മുട്ട്‌ വളരെ സങ്കീര്‍ണ്ണമായ ഒരു അവയവം ആണ്‌. രണ്ട്‌ അസ്‌ഥികളും മുന്നില്‍ മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന കുറെയേറെ പേശികളും ഇതിന്‌ ചുറ്റും ഉണ്ട്‌. മുട്ടിനെ പൊതിഞ്ഞ്‌ സൂക്ഷിക്കുന്ന സൈനോവിയം എന്ന ആവരണവും അതിനുള്ളില്‍ ഉള്ള സൈനോവിയല്‍ ഫ്‌ളൂയിഡും ഉണ്ട്‌. എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കുവാന്‍ ഇത്‌ ചക്രത്തിനുള്ളിലെ ഗ്രീസുപോലെ പ്രയോജനപ്രദമാണ്‌.

മുട്ട്‌ വശങ്ങളിലേക്ക്‌ തെന്നിമാറാതിരിക്കുവാനുള്ള ലിഗമെന്റുകളും, കൃത്യമായ ഘര്‍ഷണത്തോടുകൂടി ഭാരം താങ്ങി ചലിക്കുവാന്‍ സഹായിക്കുന്ന മെനിസ്‌കസുകളും, രണ്ട്‌ അസ്‌ഥികളുടേയും അഗ്രങ്ങളിലുള്ള തരുണാസ്‌ഥികളും ഒക്കെ ചേര്‍ന്ന ഒരു ബ്രഹത്‌ സംവിധാനമാണ്‌ മുട്ടിനുള്ളത്‌.

ഏതെങ്കിലും കാരണംകൊണ്ട്‌ നീര്‌ വയ്‌ക്കുമ്പോള്‍ സൈനോവിയല്‍ ഫ്‌ളൂയിഡിന്റെ സഞ്ചാരപ്രക്രിയ തടസപ്പെടുകയും സ്‌നിഗ്‌ധാംശം ഇല്ലാതെ ഉപയോഗിക്കുന്നതുമൂലം മുട്ടിന്‌ ക്രമേണ തേയ്‌മാനം സംഭവിക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ നീര്‌ കല്ലിച്ചുറച്ച്‌ പോകുകയും ചലനശേഷി നശിക്കുകയും ചെയ്യുന്നു.

ചികിത്സകള്‍

നീര്‌, കല്ലിപ്പ്‌ ഇവ മാറാനുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുക, മുട്ടിന്റെ സ്‌നിഗ്‌ധാംശം തിരിച്ചുകൊണ്ടുവരിക. വ്യായാമത്തിലൂടെയോ, യോഗയിലൂടെയോ, ഔഷധത്തിലൂടെയോ ബലം തിരിച്ചുകൊണ്ടുവരിക എന്നിവയാണ്‌ പരിഹാരമാര്‍ഗം. അതിനുള്ള ഔഷധങ്ങളും ആയുര്‍വേദത്തില്‍ ധാരാളമായി ഉണ്ട്‌. ഒരു വൈദ്യന്റെ മേല്‍നോട്ടത്തില്‍ ചികിത്സചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. കുത്തിയിരിക്കുന്നത്‌ ഒഴിവാക്കുക.
2.
വേദനയുള്ളവര്‍ കഴിവതും പടി കയറാതിരിക്കുക.
3.
തുടര്‍ച്ചയായ നില്‍പ്പും ഇരിപ്പും ഒഴിവാക്കുക.
4.
തുടര്‍ച്ചയായ യാത്രയില്‍ അധികനേരം ഇരിക്കാതെ അരമണിക്കൂര്‍ ഇടവിട്ട്‌ അഞ്ചു മിനിറ്റ്‌ നടക്കുക.
5.
മുട്ടിന്‌ ഭാരം വരാത്ത വ്യായാമങ്ങള്‍ ചെയ്യുക.
6.
ശരീരഭാരം കൂടാതെ ശ്രദ്ധിക്കുക.
7.
മുരിങ്ങക്ക, ഇലക്കറികള്‍ തുടങ്ങി എല്ലിന്‌ ബലം ഉണ്ടാക്കുന്ന ആഹാരങ്ങള്‍ സ്‌ഥിരമായി കഴിക്കുക.
8.
ഒരു ഗുരുവില്‍ നിന്നും യോഗ പരിശീലിക്കുക.
9.
ദീര്‍ഘദൂരം നടക്കാതിരിക്കുക.
അല്‌പം ശ്രദ്ധിച്ചാല്‍ ഏതാണ്ട്‌ 3 ലക്ഷം രൂപ ചിലവ്‌ വരുന്ന ഒരു ബ്രഹത്‌പ്രക്രിയായ ശസ്‌ത്രക്രിയ ഒഴിവാക്കാം.

ഡോക്‌ടര്‍ റാംമോഹന്‍

- See more at: http://www.mangalam.com/health/ayurveda/173840#sthash.v7l79wo4.dpuf

Abdul Jaleel
Office Manager

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

[www.keralites.net] everything is possible by photoshop!

                                                                                        ...  loading images,plz wait