Friday 3 February 2012

[www.keralites.net] Best Paintings Of The Month Feb

 

Most Beautiful and Amazing Paintings


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] മെഡിക്കല്‍ ലാബ് ടെക്‌നോളജി‍‍

 

മെഡിക്കല്‍ ലാബ് ടെക്‌നോളജി

Fun & Info @ Keralites.net

നിത്യജീവിതത്തില്‍ ഒരിക്കലെങ്കിലും പരിശോധനയ്‌ക്കായി മെഡിക്കല്‍ ലബോറട്ടറിയില്‍ പോകാത്തവരായി ആരും കാണില്ല. രോഗനിര്‍ണയത്തിനും ചികിത്സയ്‌ക്കും ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട്‌ അനിവാര്യമാണ്‌. കൃത്യതയും സൂക്ഷ്‌മതയും ആവശ്യമുള്ള മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി രംഗത്ത്‌ തൊഴിലവസരങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. കേരളത്തിന്‌ അകത്തും പുറത്തുമായി നിരവധി സ്‌ഥാപനങ്ങളില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സുകള്‍ നടത്തുന്നുണ്ട്‌.അംഗീകാരമുള്ള സ്‌ഥാപനങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുക്കേണ്ടതുണ്ട്‌.ശാസ്‌ത്രീയമായ രോഗനിര്‍ണയം, ചികിത്സ, രോഗപ്രതിരോധത്തിനുള്ള പരിശോധനകള്‍ എന്നിവയാണ്‌ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി. (എം. എല്‍. ടി.) അഥവാ ക്ലിനിക്കല്‍ ലബോറട്ടറി സയന്‍സിന്റെ പ്രവര്‍ത്തന മേഖല. രക്‌തപരിശോധന ഉള്‍പ്പെടെയുള്ള നിരവധി പരിശോധനകള്‍ നടത്തിയാണ്‌ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്‌റ്റുകള്‍ രോഗനിര്‍ണയം എളുപ്പമാക്കുന്നത്‌.

മെഡിക്കല്‍ ലബോറട്ടറി രംഗത്ത്‌ ടെക്‌നീഷ്യന്മാര്‍, ടെക്‌നോളജിസ്‌റ്റുകള്‍ എന്നിങ്ങനെ രണ്ട്‌ വിഭാഗങ്ങളുണ്ട്‌. ടെക്‌നോളജിസ്‌റ്റുകള്‍, സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നത്‌. മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്മാര്‍ക്ക്‌ ആശുപത്രികള്‍, സ്വകാര്യ ലബോറട്ടറികള്‍, രക്‌തദാന കേന്ദ്രങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കാം. ഉപരിപഠനം, പരിചയസമ്പത്ത്‌ എന്നിവയുടെ അടിസ്‌ഥാനത്തില്‍ മെഡിക്കല്‍ ടെക്‌നീഷ്യന്മാര്‍ക്ക്‌ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്‌റ്റുകളാവാം.

കോഴ്‌സുകള്‍

ബാച്ചിലര്‍ ഓഫ്‌ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ബി.എം. എല്‍.ടി.), ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി (ഡി. എം.എല്‍.ടി.) എന്നിവയാണ്‌ മെഡിക്കല്‍ ലാബ്‌ ടെക്‌നോളജിയില്‍ നിലവിലുള്ള കോഴ്‌സുകള്‍. ലാബ്‌ ടെക്‌നീഷ്യന്‍ / അസിസ്‌റ്റന്റ്‌ എന്നിവയ്‌ക്ക് സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സുകളും നിലവിലുണ്ട്‌. സയന്‍സ്‌ വിഷയത്തില്‍ പ്ലസ്‌ ടു / തത്തുല്യ യോഗ്യതയാണ്‌ ബി.എം. എല്‍.ടിക്ക്‌ ചേരാനുള്ള യോഗ്യത. ലബോറട്ടറി ടെക്‌നോളജി വിഷയമായി അംഗീകൃത വൊക്കേഷണല്‍ കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. ബി.എം.എല്‍.ടി. കോഴ്‌സിന്റെ ദൈര്‍ഘ്യം നാലു വര്‍ഷമാണ്‌.

വിദ്യാഭ്യാസ യോഗ്യത


ബയോളജിയ്‌ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി വിഷയങ്ങള്‍ക്ക്‌ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്‌ടു / തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്കാണ്‌ കേരളത്തില്‍ ബി.എസ്സി.(എം.എല്‍.ടി.)കോഴ്‌സിന്‌ അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്‌.

1. Medical College, Thiruvananthapuram.

2. Moulana Institute of Nursing and Paramedical Sciences, Perinthalmanna.

3. School of Medcal Education, Mahatma Gandi University, Gandi Nagar P.O., Kottayam 686 008.

4. AlAmeen College, Edathala North P. O., Aluva 683 564. Phone: 04842800331-

5. Presentation College of Applied Science, Puthenvelikkara, Ernakulam 683594. Ph: 04842485440


Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] ചോദ്യം: ക്രിസ്ത്യാനിത്വം എന്നാല്‍ എന്താണ്‌? ക്രിസ്ത്യാനികള്‍ എന്താണ്‌ വിശ്വസിക്കുന്നത്‌?

 

ചോദ്യം: ക്രിസ്ത്യാനിത്വം എന്നാല്‍ എന്താണ്‌? ക്രിസ്ത്യാനികള്‍ എന്താണ്‌ വിശ്വസിക്കുന്നത്‌?

ഉത്തരം:
1കൊരി.15:1-4 വരെ ഇങ്ങനെ വായിക്കുന്നു. "എന്നാല്‍ സഹോദരന്‍മാരേ, ഞാന്‍ നിങ്ങളോടു സുവിശേഷിച്ചതും, നിങ്ങള്‍ക്ക്‌ ലഭിച്ചതും, നിങ്ങള്‍ നിലനില്‍ക്കുന്നതും, നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാല്‍ ഞാന്‍ ഇന്നവിധം നിങ്ങളോടു സുവിശേഷീകരിച്ചിരിക്കുന്നു എന്ന്‌ നിങ്ങളെ ഓര്‍പ്പിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു".

ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ്‌ ക്രിസ്ത്യാനികളുടെ വിശ്വാസം. മറ്റു മതങ്ങളില്‍ നിന്ന്‌ ക്രിസ്ത്യാനിത്വം വിഭിന്നമാണ്‌; ക്രിസ്ത്യാനിത്വം ചില ചടങ്ങുകള്‍ നിറവേറ്റുകയല്ല, മറിച്ച്‌ അതൊരു ബന്ധമാണ്‌. "അതു ചെയ്യുക, ഇതു ചെയ്യരുത്‌" എന്ന ഒരു പട്ടിക അനുസരിച്ച്‌ ജീവിക്കുന്നതിനു പകരം, പിതാവായ ദൈവവുമായി അഭേദ്യമായ ബന്ധത്തില്‍ നടക്കുക എന്നതാണ്‌ ഒരു ക്രിസ്ത്യാനിയുടെ ലക്ഷ്യം. ദൈവവുമായി ഈ ബന്ധം സാധിക്കുന്നത്‌ ക്രിസ്തുവിന്റെ രക്ഷണ്യവേലയുടെ അടിസ്ഥാനത്തിലും വിശ്വാസിയുടെ ജീവിതത്തിലെ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയാലും ആണ്‌. വേദപുസ്തകം ദൈവശ്വാസീയമാണെന്നും അത്‌ അപ്രമാദമായ ദൈവവചനമാണെന്നും, ജീവിതത്തിനും ഭക്തിക്കും ആവശ്യമായതെല്ലാം അതിലുണ്ടെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (2തിമോ.3:16; 2പത്രോ.1:20-21). പിതാവ്‌, പുത്രന്‍ (യേശു ക്രിസ്തു), പരിശുദ്ധാത്മാവ്‌ എന്ന മൂന്ന് ആളത്വങ്ങളില്‍ ജീവിക്കുന്ന ഏകദൈവത്തില്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.

ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന മറ്റൊരു കാര്യം ദൈവീക കൂട്ടായ്മക്കായി സൃഷ്ടിക്കപ്പെട്ട മനുഷന്‍ പാപം നിമിത്തം അതു നഷ്ടമാക്കി എന്നതാണ്‌ (റോമ.5:12; 3:23). പൂര്‍ണ്ണ ദൈവമായ യേശുക്രിസ്തു പൂര്‍ണ്ണ മനുഷനായി ഈ ലോകത്തില്‍ വന്നു ക്രൂശില്‍ മരിച്ചു (ഫിലി.2:.6-11). മരിച്ചടക്കപ്പെട്ട ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ്‌ സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ വലതുഭാഗത്ത്‌ നമുക്കായി പക്ഷവാദം ചെയ്തുകൊണ്ടിരിക്കുന്നു എന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (എബ്രാ.7:25). ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങള്‍ മാനവരാശിയുടെ പാപത്തിന്‌ പരിഹാരമായെന്നും ക്രിസ്തുവില്‍ കൂടെ ദൈവീക ബന്ധം പുനഃസ്ഥാപിക്കുവാന്‍ കഴിയുമെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു (എബ്രാ.9:9-11; 10:10; റോമ. 6:23; 5:8).

രക്ഷിക്കപ്പെടുവാന്‍ ഒരുവന്‍ തന്റെ മുഴു വിശ്വാസവും ക്രിസ്തുവിന്റെ രക്ഷണ്യ വേലയില്‍ അര്‍പ്പിച്ചാല്‍ മാത്രം മതി എന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. എന്റെ പാപപരിഹാരത്തിനായിട്ടാണ്‌ ക്രിസ്തു മരിച്ചുയിര്‍ത്തതെന്ന് വിശ്വസിക്കുന്ന ഏവര്‍ക്കും രക്ഷ കരസ്ഥമാകും. യാതൊരു പുണ്യപ്രവര്‍ത്തി കൊണ്ടും ഒരു മനുഷനും രക്ഷ കൈവശമാക്കുവാന്‍ സാധിക്കയില്ല. നാം പാപികളായിരിക്കുന്നതുകൊണ്ട്‌ ഒരു മനുഷനും ദൈവസന്നിധിയില്‍ നീതിമാനായിരിക്കുവാനും സാധിക്കയില്ല (യെശ.64:6-7; 53:6). മാത്രമല്ല, ക്രിസ്തു രക്ഷണ്യവേല പൂര്‍ണ്ണമായി നിറവേറ്റിയതുകൊണ്ട്‌, ഇനിയും ആരും ഒന്നും ചെയ്യേണ്ട ആവശ്യവുമില്ല. ക്രിസ്തുവിന്റെ ക്രൂശിലെ അവസാനത്തെ വാക്കുകള്‍ "സകലവും നിവൃത്തിയായി" എന്നായിരുന്നു (യോഹ.19:30).

രക്ഷിക്കപ്പെടുവാന്‍ നമുക്ക്‌ ഒന്നും ചെയ്യുവാന്‍ കഴിയാത്തതുപോലെതന്നേ, ഒരിക്കല്‍ ക്രിസ്തുവിന്റെ ക്രൂശില്‍ ശരണപ്പെട്ട്‌ തന്നില്‍ ആശ്രയിച്ച ഒരു വ്യക്തിയുടെ രക്ഷ നഷ്ടപ്പെടുത്തുവാനും ആര്‍ക്കും ഒന്നും ചെയ്യുവാന്‍ സാധിക്കയില്ല. രക്ഷയോടുള്ള ബന്ധത്തില്‍ ചെയ്യേണ്ടതെല്ലാം ക്രിസ്തു ചെയ്തുതീര്‍ത്തു എന്ന് നാം മറക്കരുത്‌. രക്ഷയെ സംബന്ധിച്ചിടത്തോളം അത്‌ സ്വീകരിക്കുന്ന ആളിന്റെ പ്രവര്‍ത്തികളുമായി അതിനു യാതൊരു ബന്ധവുമില്ല! യോഹ.10:27-29 ഇങ്ങനെ പറയുന്നു: "എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു; ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു. ഞാന്‍ അവെക്ക്‌ നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്റെ കൈയ്യില്‍ നിന്ന് പിടിച്ചു പറിക്കയും ഇല്ല. അവയെ തന്നിരിക്കുന്ന എന്റെ പിതാവ്‌ എല്ലാവരിലും വലിയവന്‍; പിതാവിന്റെ കൈയ്യില്‍ നിന്ന് പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല".

ഒരു പക്ഷേ ആരെങ്കിലും ഇങ്ങനെ ചിന്തിച്ചേക്കാം. "ഇത്‌ നല്ലതായിരിക്കുന്നല്ലോ; ഒരിക്കല്‍ രക്ഷിക്കപ്പെട്ടുകഴിഞ്ഞാല്‍ ഇഷ്ടം പോലെ ജീവിച്ചാലും രക്ഷ നഷ്ടപ്പെടുകയില്ലല്ലോ!" എന്ന്. എന്നാല്‍ രക്ഷ എന്നത്‌ തോന്ന്യവാസജീവിതത്തിനുള്ള സ്വാതന്ത്ര്യം അല്ല. മറിച്ച്‌ രക്ഷ എന്നത്‌ പഴയ പാപപ്രകൃതിയില്‍ നിന്നുള്ള വിടുതലും ദൈവീക ബന്ധം സ്ഥാപിക്കുന്നതിനുള്ള സ്വാതന്ത്ര്യവുമാണ്‌. ഒരു വിശ്വാസി ഈ ലോകത്തില്‍ തന്റെ പാപജഡത്തില്‍ ജീവിക്കുന്ന കാലത്തോളം പാപവുമായി നിരന്തര പോരാട്ടം ഉണ്ടായിരിക്കും. പാപത്തില്‍ ജീവിക്കുന്ന ഒരാള്‍ക്ക്‌ ദൈവീക ബന്ധത്തില്‍ ജീവിക്കുവാന്‍ സാധിക്കുകയില്ല. ഒരു വിശ്വാസി പാപത്തില്‍ ജീവിച്ചാല്‍ ദൈവം ആഗ്രഹിക്കുന്ന കൂട്ടായ്മയില്‍ ദൈവത്തോടു കൂടെ ജീവിക്കുവാന്‍ അവന്‌ സാധിക്കുകയില്ല. എന്നാല്‍ പാപത്തിന്‍മേല്‍ ജയജീവിതം ആഗ്രഹിക്കുന്ന ഒരു വിശ്വാസി തന്റെ അനുദിന ജീവിതത്തില്‍ ദൈവാത്മാവിന്റെ നിയന്ത്രണത്തില്‍ വേദപുസ്തക സത്യങ്ങള്‍ പഠിച്ച്‌ വിവിധ ജീവിതസാഹചര്യങ്ങളില്‍ തന്നെത്താന്‍ ദൈവത്തിന്‌ കീഴ്പ്പെടുത്തുമെങ്കില്‍ പാപത്തിന്‍മേല്‍ ജയം ഉര്‍പ്പാക്കാം എന്നതില്‍ സംശയമില്ല.

അതുകൊണ്ട്‌ മറ്റു മതസിദ്ധാന്തങ്ങള്‍ മനുഷന്‍ എന്തു ചെയ്യണം എന്തു ചെയ്യരുത്‌ എന്ന് പഠിപ്പിക്കുംബോള്‍ ക്രിസ്ത്യാനിത്വം മനുഷന്‌ ദൈവവുമായി ഒരു ബന്ധത്തില്‍ എങ്ങനെ ഏര്‍പ്പെടാം എന്ന് പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ പാപപരിഹാര ബലിമരണത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട്‌ നിങ്ങള്‍ക്ക്‌ ദൈവവുമായി ഒരു ബന്ധത്തിലേക്ക്‌ കടന്നു വരാം. പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ശക്തിയുമായുള്ള നിരന്തര കൂട്ടായ്മയില്‍ നിങ്ങളുടെ പാപപ്രകൃതിയുടെ മേല്‍ നിങ്ങള്‍ക്ക്‌ ജയം വരിച്ച്‌ ദൈവത്തോടുള്ള അനുസരണത്തില്‍ ജയജീവിതം സ്വന്തമാക്കാം. ഇതാണ്‌ ബൈബിള്‍ പഠിപ്പിക്കുന്ന യഥാര്‍ത്ഥ ക്രിസ്ത്യാനിത്വം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] രാഘവന്‍ മാസ്‌റ്റര്‍ ഗിന്നസിലേക്ക്‌‍

 

രാഘവന്‍ മാസ്‌റ്റര്‍ ഗിന്നസിലേക്ക്‌‍

Fun & Info @ Keralites.net

1954 ല്‍ പുറത്തിറങ്ങിയ 'നീലക്കുയിലി'ലൂടെ സംഗീതരംഗത്ത്‌ പുത്തന്‍ ട്രന്‍ഡുകള്‍ സൃഷ്‌ടിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ രാഘവന്‍ മാസ്‌റ്റര്‍ ഗിന്നസ്‌ ബുക്കിലേക്ക്‌. സിനിമകള്‍ക്ക്‌ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കൂടിയ സംഗീത സംവിധായകന്‍ എന്ന ഖ്യാതിയാണ്‌ രാഘവന്‍ മാഷിനെ ഗിന്നസ്‌ ബുക്കിലെത്തിക്കുക.

തൊണ്ണൂറ്റേഴുകാരനായ മാഷിപ്പോള്‍ മമ്മൂട്ടി നായകനാകുന്ന 'ബാല്യകാലസഖി' എന്ന ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുകയാണ്‌. ഈ ചിത്രത്തിനു വേണ്ടി മാഷ്‌ ഒരുക്കുന്ന 'താമരപ്പൂങ്കവിളില്‍ താമസിക്കുന്നോളെ' എന്ന ഗാനം ആലപിക്കുന്നത്‌ അന്നുമിന്നും നിറഞ്ഞുനില്‍ക്കുന്ന സാക്ഷാല്‍ യേശുദാസാണ്‌.

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ വിഖ്യാതകൃതിയായ 'ബാല്യകാലസഖി' അതേ പേരില്‍ തന്നെയാണ്‌ സിനിമയാക്കുന്നത്‌. ബഷീറിന്റെ അടുത്ത സുഹൃത്തായിരുന്ന കെ.ടി. മുഹമ്മദാണ്‌ 'താമരപ്പൂങ്കവിളില്‍...' എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ രചയിതാവ്‌.

മലയാളത്തില്‍ രാഘവന്‍ മാഷ്‌ 60 ലധികം ചിത്രങ്ങളിലായി 400 ലധികം സിനിമാഗാ നങ്ങള്‍ക്ക്‌ ഈണമിട്ടിട്ടുണ്ട്‌. കായലരികത്ത്‌, നാഴിയുരിപ്പാലു കൊണ്ട്‌, ഹൃദയത്തിന്‍ രോമാഞ്ചം, മാനത്തെ മഴമുകില്‍, ശ്യാമ സുന്ദര പുഷ്‌പമേ, ആറ്റിനക്കരെയക്കരെ, പൂര്‍ണ്ണേന്ദു മുഖിയോടമ്പലത്തില്‍, നാളികേരത്തിന്റെ നാട്ടിലെനിക്കൊരു, മഞ്ഞണിപ്പൂനിലാവില്‍, കാത്തു സൂക്ഷിച്ചൊരു തുടങ്ങിയ ഗാനങ്ങള്‍ മലയാളിയുടെ ചുണ്ടില്‍ ഇന്നും തത്തിക്കളിക്കുന്ന ഈണങ്ങളാണ്‌.

1914 ല്‍ കണ്ണൂരിലെ തലശ്ശേരിയില്‍ എം കൃഷ്‌ണന്റെയും നാരായണിയുടേയും മകനായാണ്‌ കെ. രാഘവന്‍ ജനിച്ചത്‌. കുട്ടിക്കാലത്തു മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്ന രാഘവന്‍ മാഷ്‌ ഓള്‍ ഇന്ത്യാ റേഡിയോയില്‍ തംബുരു ആര്‍ട്ടിസ്‌റ്റായാണ്‌ സംഗീതരംഗത്ത്‌ സജീവമാകുന്നത്‌. ആദ്യ കാലത്ത്‌ ചെന്നൈയിലായിരുന്നു ജോലി. 1950 ല്‍ സ്‌ഥലം മാറ്റം കിട്ടി കോഴിക്കോട്‌ വന്നതോടെയാണ്‌ മാഷും സിനിമാക്കാരുമായുള്ള ബന്ധം ആരംഭിക്കുന്നത്‌.

1951 ലിറങ്ങിയ 'പുള്ളിമാനാ'ണ്‌ മാഷ്‌ സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. 2010 ലെ പത്മശ്രീ അവാര്‍ഡും മാഷിനെത്തേടി യെത്തിയിരുന്നു. മികച്ച സംഗീത സംവിധായകനുള്ള സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡിന്‌ രണ്ടു തവണ അര്‍ഹനായിട്ടുണ്ട്‌ മാഷ്‌. 1973 ലും 1977 ലും. 1997 ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരവും നേടി. കഴിഞ്ഞ വര്‍ഷം എംജി രാധാകൃഷ്‌ണന്‍ അവാര്‍ഡിനും അര്‍ഹനായി.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___