Tuesday 20 December 2011

[www.keralites.net] Secrets of Jogging

Jogging Secrets Revealed

By: Junji Takano
 
Jogging may be considered as a sports-oriented exercise for healthy people only. Today, I am going to tell you that jogging rejuvenates your brain and I recommend a very simple, easy, and fun jogging tips applicable to small schoolchildren to very old senior citizens as a health-building exercise.
Jogging is just like a miracle magic—drink well, eat well, chat and talk well, and run well. Jogging is generally considered to build leg muscles and burns excess fats. My answer is "Yes" for sports-oriented people, and "No" to common people.
Here is a type of jogging that I've learned from some traditional healers. It was tested scientifically by renowned doctors that can benefit people of all ages. An easy jogging is an important factor for common people to enjoy and continue doing it. This traditional form of jogging can reduce blood sugar, blood pressure, urine acidity, increase brain functions, and many other benefits that you can achieve.
What form of jogging is this? It is as simple as not using your "thigh muscles" when jogging.
If you do not use your thigh muscles, you can run as long and as far as you want. You won't get tired at all. Besides, lactic acid won't increase as you might think!
So how can you jog without using your thigh muscles? The answer...run slowly. Slow jogging is the ultimate answer! Jog for 4–5 kilometers or 3 miles per hour. Yes, it seems like walking but don't walk. Jogging at the speed of walking is the secret!
Jogging consumes about twice more energy than walking. It means that if you jog slowly for 20 minutes a day, you can burn as much as 6 kilograms or 13 pounds of fats.
Scientific analysis shows that slow jogging increases capillary blood vessels around the interior muscles.The increased size and vascularization of blood vessels would result in more oxygen and blood that are provided to the muscles. This means that you will be more capable of running in longer duration. Slow jogging can also burn sugar and fat efficiently.
Slow jogging reduces stress, so you won't get angry easily. Less stress improves brain functions. In fact, brain analysis shows that functions of the brain as well as its size are growing dramatically in less stressful environment. Yes, slow jogging can help prevent diseases of elderly people such as Alzheimer's disease, dementia, and of course, it helps increase the learning capability of young generations.

Tips for Slow Jogging

· Square up.
· Slightly bend your head forward.
· Just press your foot forward.
· Smile and chat while jogging.
· Jog for about 10 minutes 3 times a day, or 30 minutes per day.

Update (08/20/09)

As soon as this article was posted, we suddenly receive overwhelming e-mails especially from young athletes, elderly people, and sickly people, who are eager to know more about jogging.
The most common question was on how to reduce loads to the hip and knee. To do this, just keep in mind that the stepping distance should be short and avoid making loud sound of shoes. With these two simple techniques, your jogging will improve two to three times better.
Questions like 'how to avoid getting tired or how to keep jogging long every day especially for overweight or obese people', and 'are there any alternative methods of jogging without running inside the house or for bedridden', were also brought up.
Yes, there are easy ways to achieve these. Can you believe that these are as good as outdoor jogging? Of course, we have done medical and scientific researches and recorded the results since several years ago.
As you can see from the illustrations above, simply do up and down steps for about 10 minutes, 3 times a day, for beginners. With this step exercise, 50 volunteers suffering from metabolic syndrome lost about 2.5 kilograms (5.5 lbs.) of weight and reduced waist size of 5 cm (2 inches) less, in just less than two months. Apart from that, visceral fats reduced 18%. Isn't that great?
This simple exercise may eliminate the use of cane by elderly people, because it will make your bone structure strong, and may also get rid of lower back pain.
Remember, don't rush! If you are just starting, begin from a very slow motion. You can gradually increase the speed of your up and down step until you can do around 80 times per minute. Probably, 10 minutes per session and 2–3 times a day.
However, it does not mean that you have to do it 80 times per minute. It will also depend on your age and physical condition. Of course, this is not the equivalent of jogging outdoors but it will help a lot for people who cannot do it outdoors.
After jogging or after doing strenuous exercises your lactic acid in the blood increases. However, if you continue jogging slowly or slowly doing up and down steps for several days, you will notice no tiredness and the lactic acid in your blood reduces more than 20%. A good rule of thumb for the speed of jogging is that you should be able to talk to each other while jogging.
We recommend doing the up and down feet exercises for elderly people or for people with disabilities.
These simple exercises can help a lot. If you do it altogether with music, wouldn't it be a great fun in rejuvenating our health?

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] കേരള സര്‍ക്കാര്‍ പരസ്യം

തമിഴക മാധ്യമങ്ങളില്‍ കേരള സര്‍ക്കാര്‍ പരസ്യം

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതു മാത്രമാണ് തമിഴ്നാടിന് തുടര്‍ന്ന് വെള്ളം നല്‍കാനും കേരളത്തിന്‍െറ സുരക്ഷക്കുമുള്ള ഏക പോംവഴിയെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 'തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ' എന്ന തലക്കെട്ടില്‍ തിങ്കളാഴ്ച തമിഴ്നാട്ടിലെ പ്രമുഖ തമിഴ്, ഇംഗ്ളീഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അരപ്പേജ് പരസ്യത്തിലാണ് ഇക്കാര്യം പറയുന്നത്.
തമിഴ്നാടിന് ഇന്ന് ലഭിക്കുന്ന അതേ അളവ് ജലം പുതിയ അണക്കെട്ടില്‍നിന്ന് ലഭ്യമാക്കുമെന്ന് ഡിസംബര്‍ ഒമ്പതിന് ചേര്‍ന്ന കേരള നിയമസഭാ സമ്മേളനം ഐകകണ്ഠ്യേന തീരുമാനിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാടിന് എപ്പോഴും വെള്ളം നല്‍കാന്‍ കേരളത്തിന് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യം സുപ്രീംകോടതി, ഉന്നതാധികാരസമിതി, കേന്ദ്ര-തമിഴ്നാട് സര്‍ക്കാറുകള്‍ എന്നിവര്‍ക്കു മുമ്പാകെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ പ്രതിബദ്ധതയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. പുതിയ അണക്കെട്ട് നിര്‍മാണം മാത്രമാണ് തമിഴ്നാടിന് വെള്ളം ലഭിക്കാനും കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കാനുമുള്ള ഏക പോംവഴി. ഇരുഭാഗത്തിന്‍െറയും വിജയത്തിന് ഇതാണ് മാര്‍ഗം -പരസ്യത്തില്‍ പറയുന്നു.
സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും നീണ്ട കാലത്തെ പാരമ്പര്യമുള്ള ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ ഉളവാക്കാനും അത് തീവ്രമാക്കാനും മുല്ലപ്പെരിയാര്‍ പ്രശ്നം വഴിവെക്കില്ളെന്നതിന് കേരള സര്‍ക്കാര്‍ ഉത്തരവാദമേല്‍ക്കുന്നു. ഒട്ടേറെ മേഖലകളില്‍ നാം പരസ്പരം ആശ്രയിക്കുന്നവരാണ്.
കേരളത്തിലെ നിരവധി തൊഴിലാളികളും ജീവനക്കാരും വിദ്യാര്‍ഥികളും തമിഴ്നാട്ടിലും അവിടെ നിന്നുള്ളവര്‍ കേരളത്തിലും ജീവിക്കുന്നു. അവര്‍ എപ്പോഴും സമാധാനത്തോടെയും സൗഹാര്‍ദത്തോടെയുമാണ് കഴിയുന്നത്. പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ശബരിമലക്ക് വരുന്നുണ്ട്. അവിടെ ഒരു പ്രശ്നവുമില്ല.
എന്നാല്‍, പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തില്‍ അപ്രതീക്ഷിതമായി തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുന്നു. നമ്മുടെ നല്ല ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്താവുന്ന ഒരു സംഭവവും ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിലുള്ള മുഴുവന്‍ തമിഴ്നാട്ടുകാരുടെയും അന്തസ്സും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള എല്ലാ നടപടികളും കേരള സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കുന്നു. അതുപോലെ തമിഴ്നാട്ടിലെ മലയാളികളുടെ സംരക്ഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവാദിത്തമേല്‍ക്കുമെന്ന് വിശ്വസിക്കുന്നു. സമാധാനത്തിനും സൗഹാര്‍ദത്തിനും കോട്ടമുണ്ടാക്കുന്ന വൈകാരിക പ്രവര്‍ത്തനങ്ങള്‍ കൈവെടിഞ്ഞ് കൂടുതല്‍ ആത്മനിയന്ത്രണത്തോടെ എല്ലാവരും സമാധാനം കാത്തുസൂക്ഷിക്കണമെന്നും പരസ്യത്തിലൂടെ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പുതിയ ഡാം നിര്‍മാണം തുടങ്ങിയെന്ന് പ്രചാരണം

ചെന്നൈ: മുല്ലപ്പെരിയാറില്‍ കേരള സര്‍ക്കാര്‍ പുതിയ ഡാമിന്‍െറ നിര്‍മാണജോലികള്‍ തുടങ്ങിയതായി പത്രവാര്‍ത്ത. സണ്‍ ടി.വി ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള 'തമിഴ് മുരസു' പത്രം ചൊവ്വാഴ്ച മുഖ്യവാര്‍ത്തയായാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട് പ്രസിദ്ധീകരിച്ചത്. ഡാം നിര്‍മാണത്തിനായി വനത്തില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ വെട്ടിനീക്കുന്നതായും തമിഴ്നാട്ടുകാരുടെ കുടിലുകള്‍ക്ക് തീവെച്ചതായും വാര്‍ത്തയില്‍ പറയുന്നു. വിവരം പുറത്തറിയാതിരിക്കാന്‍ തമിഴ്നാട്ടുകാരെ കേരള പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും വാര്‍ത്തയിലുണ്ട്.
രണ്ടാഴ്ചയോളം നീണ്ട സംഘര്‍ഷത്തിന് നേരിയ അയവുണ്ടാകുന്നതിനിടയിലാണ് പ്രകോപനപരമായ വാര്‍ത്തയുമായി ഡി.എം.കെ അനുകൂല പത്രം രംഗത്തിറങ്ങിയത്. കേരളം മരം മുറിച്ചുനീക്കുന്നതു സംബന്ധിച്ച് വിവരമില്ളെന്ന് തമിഴ്നാട് വനം വകുപ്പധികൃതര്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സാങ്കേതികവിദഗ്ധര്‍ എത്തുംമുമ്പെ അണക്കെട്ടിലെ വിള്ളലുകള്‍ സിമന്‍റ് തേച്ച് അടക്കാന്‍ തമിഴ്നാട് അധികൃതര്‍ ശ്രമം തുടങ്ങി.
അണക്കെട്ടിലെ വിള്ളലുകളില്‍ സിമന്‍റ് പ്രത്യേക പശ ചേര്‍ത്ത് ഉപകരണം വഴി നിറക്കാനാണ് ശ്രമം തുടങ്ങിയത്. ഇതിന് സിമന്‍റും മറ്റ് സാധനങ്ങളും വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വഴി തമിഴ്നാട് അധികൃതര്‍ അണക്കെട്ടിലെത്തിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് രൂപപ്പെട്ട വിള്ളലുകളും സീപേജ് വാട്ടറിന്‍െറ അളവ് വര്‍ധിച്ചതും മറ്റും പഠിക്കാനാണ് ഈമാസം 23, 24 തീയതികളില്‍ കേന്ദ്ര വിദഗ്ധര്‍ എത്തുന്നത്.
സുപ്രീംകോടതി ഉന്നതാധികാര സമിതി നിര്‍ദേശപ്രകാരം സാങ്കേതികവിദഗ്ധരായ ഡോ. തട്ടേ, സി.ഡി. മേത്ത എന്നിവരാണ് ആദ്യം പരിശോധനകള്‍ നടത്തുക. ഇതിനുപിന്നാലെ കേരളം ആവശ്യപ്പെട്ടത് പ്രകാരം റൂര്‍ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരും അണക്കെട്ട് പരിശോധിച്ച് ബലക്ഷയം വിലയിരുത്താന്‍ എത്തുന്നുണ്ട്. ഈമാസം 27നാണ് റൂര്‍ക്കിയിലെ വിദഗ്ധര്‍ അണക്കെട്ട് സന്ദര്‍ശിക്കുക. ഈ സാഹചര്യത്തിലാണ് വിള്ളലുകള്‍ മുഴുവന്‍ അടക്കാന്‍ സാമഗ്രികളടക്കം തൊഴിലാളികളെ തമിഴ്നാട് അണക്കെട്ടിലെത്തിച്ചിട്ടുള്ളത്.
വിള്ളലുകള്‍ അടച്ച് വിദഗ്ധരെക്കൊണ്ട് തമിഴ്നാടിന് അനുകൂല റിപ്പോര്‍ട്ട് ഉണ്ടാക്കുകയാണ് തമിഴ്നാട് അധികൃതരുടെ ലക്ഷ്യമത്രെ.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] അറബീടേം പി. മാധവന്‍നായരുടേയും വ്യാപാരം തമിഴ്നാട്ടില്‍ നടക്കില്ലെന്ന്

അറബീടേം പി. മാധവന്‍നായരുടേയും വ്യാപാരം തമിഴ്നാട്ടില്‍ നടക്കില്ലെന്ന്

സമരങ്ങളേയും സംഘടനാ സംഘട്ടനങ്ങളേയും അതിജീവിച്ച് മലയാളത്തില്‍ റിലീസ് ചെയ്യപ്പെട്ട സൂപ്പര്‍ സ്റാറുകളുടെ രണ്ട് സിനിമകള്‍ക്കും തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ലഭിക്കാത്തത് പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ പടം 'ഒരു മരൂഭൂമിക്കഥ', ഷാഫിയുടെ മമ്മൂട്ടി ചിത്രം 'വെനീസിലെ വ്യാപാരി' എന്നിവയാണ് കഴിഞ്ഞ വാരം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍. ഇതുവരെയും ഈ രണ്ടു ചിത്രങ്ങള്‍ക്കും തമിഴ്നാട്ടില്‍ തിയറ്ററുകള്‍  ലഭിച്ചിട്ടില്ല. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതെന്നാണ് തമിഴ്നാട്ടിലെ എക്സിബിറ്റേഴ്സ് പറയുന്നത്. ഒരു സിനിമക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോടും എക്സിബിറ്റേഴ്സിന് യോജിപ്പില്ലതത്രെ.

 ഏറെ തമിഴ് സിനിമകളും ടോംക്രൂസിന്റെ ബ്രഹ്മാണഠ ചിത്രവും റിലീസിങിന് ഒരുങ്ങി നില്‍ക്കുന്നതിനാലാണ് മലയാള ചിത്രങ്ങള്‍ക്ക് സ്റേഷന്‍ ലഭിക്കാക്കാത്തതെന്നാണ്  എക്സിബിറ്റേഴ്സിന്റെ വിശദീകരണം.
ഷാഫി തന്റെ ചിത്രം ഈ മാസം അവസാനത്തോടു കൂടിയേ തമിഴ്നാട്ടില്‍ റിലീസ് ചെയ്യൂ എന്ന തീരുമാനത്തിലാണ്. വര്‍ഷാവസാനവും ക്രിസ്മസും പ്രമാണിച്ചുള്ള അവധി ആഘോഷിക്കാനായി മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍   പെട്ടെന്ന് മലയാള സിനിമക്ക്  തിയറ്ററുകള്‍ ഇല്ലാതായതും വി. കെ. പ്രകാശ് സംവിധാനം ചെയ്ത 'ബ്യൂട്ടിഫുള്‍' ആദ്യവാരം പിന്നിട്ടതോടെ മാറ്റിയതും  മുല്ലപ്പെരിയാര്‍ വിഷയത്തെ തുടര്‍ന്ന് വിപണിയില്‍ കേരള ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെ കാണിക്കുന്നതാണെന്ന് ഏറെ പേര്‍ ആരോപിക്കുന്നു. തമിഴ്നാട്ടിലെ എക്സിബിറ്റേഴ്സിന്റെ നിലപാടിനെതിരെ പ്രക്ഷോഭം നടത്തുമെന്നാണ് ഒടുക്കം മലയാള സിനിമാ വൃത്തങ്ങളില്‍ നിന്നുണ്ടായ പ്രഖ്യാപനം. വിക്രം നായകനാകുന്ന 'രാജപട്ടൈ' വരും വാരത്തില്‍ റിലീസ് ചെയ്യപ്പെടുന്നതോടെ അവശേഷിക്കുന്ന മലയാള സിനിമക്കും നാട്ടിലേക്ക് വണ്ടു കയറാം  എന്നാണ് ലഭ്യമായ സൂചന.

വിലക്ക് ഒരര്‍ത്ഥത്തിലും ആശാസ്യമല്ല എന്നു സമ്മതിക്കുമ്പോഴും മലയാള സിനിമകളെ അവഗണിച്ച് അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സമരം ചെയ്ത മലയാള സിനിമാ എക്സിബിറ്റേഴ്സിനും മറ്റും അതേ നാണയത്തില്‍ മറുപടി കിട്ടുന്നതിനെ സന്തോഷത്തോടെ കാണുന്നവരുമുണ്ട്. മകന്‍ ചത്താലും മരുമകള്‍ക്ക് കിട്ടിയ എട്ടിന്റെ പണിയില്‍ ആശ്വാസം കാണുന്ന അമ്മായിഅമ്മമാരുടെ ബന്ധുക്കള്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വാ തുറക്കാത്ത മലയാള സിനിമാക്കാര്‍ക്ക് സിനിമാ തലസ്ഥാനത്ത് പണികിട്ടിയതിലും  അവര്‍ ആഹ്ലാദിക്കുന്നു.
പാതകള്‍ മുടക്കിയാലും അഭ്യൂഹങ്ങള്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍  തടസ്സമൊന്നുമില്ലാതെ സഞ്ചാരം നടത്തുന്നു

Regards,

[www.keralites.net] ചോര്‍ച്ച ശക്തം; ആശങ്കാജനകം

ചോര്‍ച്ച ശക്തം; ആശങ്കാജനകം -പെറ്റീഷന്‍ കമ്മിറ്റി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ 34 ബ്ളോക്കുകള്‍ക്കിടയിലൂടെയും ജലം ചോരുന്നത് കണ്ടെത്തിയതായി നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്,ബേബി ഡാം, എര്‍ത്തണ്‍ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.
അണക്കെട്ടിന്‍െറ നില ഏറെ ആശങ്കാജനകമാണ്. ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് നിലംപൊത്തും.പുതിയ അണക്കെട്ട് മാത്രമാണ് ഏക പോംവഴി.19.5 ടി.എം.സി ജലമാണ് വര്‍ഷന്തോറും തമിഴ്നാടിന് നല്‍കുന്നത്.ഇത് തുടര്‍ന്നും നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് ആസ്ട്രേലിയ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഉപയോഗിച്ച നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 120 അടിയാക്കി കുറക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബജറ്റില്‍ നീക്കിവെച്ച അഞ്ചുകോടി പുതിയ അണക്കെട്ടിന്‍െറ പ്രാഥമിക കാര്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
എം.എല്‍.എമാരായ കെ. കുഞ്ഞഹമ്മദ് ,ടി. ഉബൈദുല്ല, കെ.എം. ഷാജി എന്നിവരും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍നായര്‍, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി,മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ബലരാമന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു