Saturday 12 November 2011

Re: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..

 

അതാ അങ്ങോട്ട്‌ നോക്കൂ ഒരു പൊതുയോഗത്തില്‍ ജട്ജിമാര്‍ക്ക് കൈകൂലി കൊടുക്കുവാന്‍
താന്‍ ഇടനിലക്കാരന്‍ ആയിരുന്നു എന്ന് പറഞ്ഞ ഒരു തെരുവ് ഗുണ്ട കോണ്‍ഗ്രസ്‌ എംപി
സുധാകരന്‍.
മറ്റൊരാള്‍ സുപ്രീം കോടതി പൊതുമുതല്‍ കട്ടതിനു
ഒരു വര്‍ഷത്തിനു ശിക്ഷിച്ച വാളകം പിള്ള കേവലം ദിവസങ്ങള്‍ ജയിലില്‍ കിടന്നു ബാക്കി സമയം പരോളും സുഖ ചികിത്സയും കഴിഞ്ഞു പുറത്തിറങ്ങുന്നു.

മറ്റൊരാള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ആയി സ്വന്തക്കരുടെയും
ബന്ധുക്കളുടെയും പേരില്‍ ബിനാമി ആയി സ്വത്ത് വാങ്ങിക്കൂട്ടി എന്ന് പകല്‍വെളിച്ചം
പോലെ തെളിഞ്ഞിട്ടും മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍
എന്നപേരില്‍ നമ്മുടെ അവകാശങ്ങളും ചവിട്ടി മെതിച്ചു കോണ്‍ഗ്രസ്‌ ചിലവില്‍
വിരാജിക്കുന്ന മുന്‍ ചീഫ്
ജസ്റ്റിസ്‌ ബാലകൃഷ്ണന്‍. ഇവര്കൊന്നും കോടതി ലക്ഷ്യവും ഇല്ല അലക്ഷ്യവും ഇല്ല.

അപ്പോള്‍ അവരുടെ കൊള്ളരുതായ്മകള്‍ പറഞ്ഞ ജയരാജന്‍ അന്തസോടെ ജയിലില്‍ പോകട്ടെ. കട്ടതിനും പിടിച്ചു പറിചതിനും പൊതുമുതല്‍ കട്ട് മുടിച്ചതിനും അല്ലല്ലോ.
ഒരു സത്യം മാലോകര്‍ കേള്‍ക്കെ പറഞ്ഞു. യഥാര്‍ഥത്തില്‍ നിങ്ങള്‍ എന്ത് പറയുന്നു ഇവര്‍ ശുംബന്മാര്‍ തന്നെ അല്ലെ.




From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Saturday, November 12, 2011 9:43 AM
Subject: [www.keralites.net] ന്യായാസനങ്ങളെ വെല്ലുവിളിക്കുമ്പോള്‍..
 
കേരളാ ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റശേഷം കഴിഞ്ഞദിവസം ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഇങ്ങനെ പറഞ്ഞു: 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജോലി ചെയ്യാനെത്തിയതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
ഇവിടെ എന്റെ കടമ നിര്‍വഹിക്കാന്‍ സഹപ്രവര്‍ത്തകരുടെയും മറ്റുള്ളവരുടെയും എല്ലാവിധ സഹകരണവും ഞാന്‍ പ്രതീക്ഷിക്കുന്നു'. 
ഹൈക്കോടതിക്കുമുന്നില്‍ വരുന്ന പതിനാലാംതീയതി സി.പി.എം പ്രതിഷേധസമരം പ്രഖ്യാപിച്ച ദിവസമാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ശുഭപ്രതീക്ഷയോടെ തന്റെ ചുമതലകളിലേക്ക് കടന്നത്. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഒരു ഉത്തരവില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷപാര്‍ട്ടി സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അടിക്കടി കോടതിയെയും ന്യായാധിപന്‍മാരെയും അധിക്ഷേപിച്ച് പൊതുവേദികളില്‍ പ്രസംഗിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തിന് കോടതിയലക്ഷ്യ കുറ്റത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടിവരുന്നു. കോടതിക്ക് ആക്ഷേപകരമാണെന്ന് തോന്നിയ വാക്കുകളും പ്രയോഗങ്ങളും പ്രതി വിചാരണവേളയില്‍ ഒരിക്കല്‍പ്പോലും നിഷേധിച്ചിട്ടില്ല. പകരം തന്റെ വാക്കുകളുടെ അര്‍ത്ഥം കോടതിയെ ധരിപ്പിച്ച് നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം ചെയ്തത്. തികച്ചും ഗര്‍ഹണീയവും ആക്ഷേപകരവും അന്തസ്സാരവിഹീനവുമായ പദപ്രയോഗങ്ങളുടെ പേരില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുകയും ചെയ്തു. ഇതിനെതിരെ അപ്പീല്‍ പോകാന്‍ പ്രതിക്ക് നിയമപരമായ അവകാശവും അവസരവുമുണ്ട്. എന്നിരിക്കെ നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്ന തരത്തില്‍ സമരപ്രഖ്യാപനവുമായി ഹൈക്കോടതിക്കുമുന്നില്‍ അനുയായികളെയും തെളിച്ചുവരുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് ചേരുന്നതാണോ എന്ന് പൊതുസമൂഹം ചിന്തിക്കണം.
 
കോടതി എം.വി ജയരാജനെ കുറ്റവിമുക്തനാക്കിയിരുന്നെങ്കില്‍ സി.പി.എം സന്തോഷിക്കുമോ? ന്യായാധിപനെ ശുംഭനെന്നും വിധി പ്രഖ്യാപനത്തിന് പുല്ലുവിലയെന്നും പറഞ്ഞ് കോടതി ഉത്തരവിനെ നടുറോഡില്‍ ധിക്കരിച്ച് ചിന്താശൂന്യരായ അണികളുടെ കയ്യടി നേടാനാണ് സി.പി.എം നേതാവ് ശ്രമിച്ചത്. മാന്യമായ പൊതുപ്രവര്‍ത്തനത്തിന്റെ സീമകള്‍ മറികടന്നു എന്നതിനേക്കാള്‍, സാമാന്യജനങ്ങള്‍ കോടതിവിധിയെ അനുസരിക്കേണ്ട എന്ന ഗുരുതരമായ ഒരു സന്ദേശം കൂടി ഈ നേതാവ് അണികള്‍ക്ക് നല്‍കുകയാണ് ചെയ്തത്. സംസ്ഥാനത്ത് അടിക്കടി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ നേതാവിന്റെ ഈ പ്രകടനത്തെ സമാധാനജീവിതം കാംക്ഷിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ല. പൗരാവകാശങ്ങള്‍ തൃണവല്‍ഗണിച്ച് നടുറോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നത് നിരോധിച്ചതാണ് നേതാവിനെ ചൊടിപ്പിച്ച സംഭവം. സാധാരണ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയാണ് കോടതി ആ ഉത്തരവിലൂടെ ചെയ്തത്. ഇടതുഭരണകാലത്ത് പൊലീസും തദ്ദേശ ഭരണകൂടങ്ങളും മനുഷ്യന്റെ മൗലികാവകാശങ്ങളെപ്പോലും മാനിക്കാതെ കയ്യൂക്കുകൊണ്ട് നിയമം കയ്യിലെടുത്തപ്പോള്‍ സാധാരണക്കാരന് കോടതി മാത്രമേ ആശ്രയമായി ഉണ്ടായിരുന്നുള്ളൂ. ആ ഉത്തരവിനെപ്പോലും നടുറോഡില്‍ ലംഘിച്ചുകൊണ്ടാണ് എം.വി ജയരാജന്‍ കോടതിവിധിക്ക് പുല്ലുവിലയാണ് എന്ന് വെല്ലുവിളിച്ചത്. എന്നിട്ടും ആ നേതാവ് ജനങ്ങള്‍ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി അവകാശപ്പെടുന്നു.
 
ആരാണ് ഇവരുടെ മുന്നിലുള്ള യഥാര്‍ത്ഥ ജനങ്ങള്‍? യുക്തിഹീനമായി നേതാവിന്റെ അനക്ഷരങ്ങളെയും അജ്ഞതകളെയും അംഗീകരിച്ച് കയ്യടിക്കുന്ന പാര്‍ട്ടി അടിമകളെ മാത്രമേ ജനങ്ങളായി ഇവര്‍ കാണുന്നുള്ളൂ. നിശ്ശബ്ദ ഭൂരിപക്ഷം ജീവിക്കുന്നത് നിയമവ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടാണ്. നിയമം ലംഘിച്ചുകൊണ്ടല്ല. കേരളത്തിലെ ക്രിമിനല്‍ കോടതികളില്‍ 90,000 കേസുകള്‍ തീര്‍പ്പുകാത്ത് കിടക്കുകയാണ്. 126 കോടതികളാണ് ഈ കേസുകള്‍ പരിഗണിക്കേണ്ടത്. കാലാകാലങ്ങളില്‍ കേസുകളുടെ എണ്ണം പെരുകുന്നതല്ലാതെ കുറയുന്നില്ല. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയണമെങ്കില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ കിട്ടണം. അതിന് നീതിന്യായകോടതി കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. ഉത്തരവാദിത്വബോധമുള്ള രാഷ്ട്രീയ നേതൃത്വം കോടതികളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഒത്താശകളും സൗകര്യങ്ങളും ചെയ്തുകൊടുക്കണം. അല്ലാതെ കോടതിക്കെതിരെ യുദ്ധം ചെയ്യാന്‍ അണികളെയും കൂട്ടി പ്രകടനം നടത്തുകയല്ല വേണ്ടത്
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] വനിതാ കോച്ച് മാറ്റിയില്ല, പൊലീസുമില്ല

 

വനിതാ കോച്ച് മാറ്റിയില്ല, പൊലീസുമില്ല

കോഴിക്കോട്: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കി കോടതി നീതി നടപ്പാക്കിയിരിക്കെ, ട്രെയിനിലെ സ്ത്രീ യാത്രക്കാരുടെ സുരക്ഷാ വിഷയത്തില്‍ റെയില്‍വേ മന്ത്രാലയം നീതികേട് തുടരുന്നു. ട്രെയിനില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട സൗമ്യ, ചികിത്സക്കിടെ മരിച്ചതിന്‍െറ മൂന്നാം നാള്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത റെയില്‍വേ-പൊലീസ് ഉന്നത തല യോഗത്തില്‍ നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല. സ്ത്രീകളുടെ കോച്ചുകളില്‍ വനിതാ പൊലീസുകാര്‍, റെയില്‍വേ പൊലീസിന്‍െറ അംഗബലം കൂട്ടും, സ്ത്രീകളുടെ ബോഗി പിന്നില്‍നിന്ന് മധ്യഭാഗത്തേക്ക് മാറ്റും തുടങ്ങിയവയായിരുന്നു പ്രഖ്യാപനങ്ങള്‍. വീണ്ടുമൊരു മൂന്നു ദിവസം കഴിഞ്ഞ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍, എല്ലാ ട്രെയിനുകളിലും സര്‍ക്കാര്‍ ചെലവില്‍ വനിതാ പോലീസിനെ വിന്യസിക്കുമെന്നും പ്രഖ്യാപനമുണ്ടായി. റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാറിന്‍െറയും പ്രഖ്യാപനങ്ങളത്രയും ഇപ്പോഴും 'ചുവപ്പുസിഗ്നലില്‍' തന്നെ.
യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ റെയില്‍വേയും കേരളാ പൊലീസും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്ത ഉന്നതതല യോഗം സംസ്ഥാനത്ത് ആഭ്യന്തര സെക്രട്ടറി കെ. ജയകുമാറിന്‍െറ ഓഫിസിലാണ് നടന്നത്. ആ സമയം 56 വനിതാ പൊലീസുകാരാണ് റെയില്‍വേ പൊലീസില്‍ ഉണ്ടായിരുന്നത്. ഇവരെ നിലനിര്‍ത്തി വനിതാ പൊലീസിന്‍െറ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് യോഗത്തില്‍ ഉറപ്പും നല്‍കി. രാത്രി ഏഴു മണിക്കുശേഷം സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനുകളിലും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തും, റെയില്‍വേ സംരക്ഷണ സേനക്ക് പുറമെ ഇതിനാവശ്യമായ പൊലീസിനെ കേരളാ പൊലീസില്‍നിന്ന് വിട്ടുനല്‍കും. എല്ലാ വനിതാ കംപാര്‍ട്ട്മെന്‍റുകളിലും വനിതാ പൊലീസിന്‍െറ സാന്നിധ്യം ഉറപ്പുവരുത്തും, ഓരോ റെയില്‍വേ സ്റ്റേഷനിലും ട്രെയിന്‍ എത്തുമ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ വനിതാ കംപാര്‍ട്ട്മെന്‍റ് പരിശോധിച്ച് യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കും. അടിയന്തര ഘട്ടത്തില്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുന്നത് കുറ്റകരമല്ളെന്ന് ബോഗികളില്‍ പരസ്യപ്പെടുത്തും എന്നിവയായിരുന്നു യോഗ തീരുമാനങ്ങള്‍.
വനിതാ കോച്ചുകള്‍ ട്രെയിനിന്‍െറ മധ്യഭാഗത്തേക്ക് മാറ്റണമെന്ന സര്‍ക്കാറിന്‍െറ നിര്‍ദേശം അനുഭാവപൂര്‍വം ഉടന്‍ പരിഗണിക്കുമെന്ന് റെയില്‍വേ ചീഫ് സെക്യൂരിറ്റി കമീഷണര്‍ ജി.എം.പി. റെഡ്ഡി യോഗത്തില്‍ ഉറപ്പുനല്‍കുകയും ചെയ്തു. ഡി.ജി.പി ജേക്കബ് പുന്നൂസ്, എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍, ഐ.ജി. അനന്തകൃഷ്ണന്‍, ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാജീവ്ധര്‍ ശര്‍മ, അഡി. റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ വി. രാജീവ് എന്നിവരടക്കം ഉന്നത ഉദ്യോഗസ്ഥരാണ് ഫെബ്രുവരി ഏഴിന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.
മാസം ഒമ്പത് കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങള്‍ പ്രഖ്യാപനങ്ങളായിത്തന്നെ നിലനില്‍ക്കുന്നു. പാലക്കാട് റെയില്‍വേ ഡിവിഷനില്‍പെട്ട കോഴിക്കോട്, ഷൊര്‍ണൂര്‍, കണ്ണൂര്‍, മംഗലാപുരം ആര്‍.പി.എഫ് സര്‍ക്കിളുകളില്‍ ഇപ്പോഴും ഒറ്റ വനിതാ പൊലീസ് പോലും ഡ്യൂട്ടിയിലില്ല. കേരള റെയില്‍വേ പൊലീസിന്‍െറ കോഴിക്കോട് ഡിവിഷനില്‍ ഒരേയൊരു വനിതാ പൊലീസും കണ്ണൂരില്‍ നാലുപേരുമാണ് ഡ്യൂട്ടിയിലുള്ളത്. ഡസന്‍ കണക്കിന് ട്രെയിനുകള്‍ ഓടുന്ന മലബാര്‍ മേഖലയില്‍ അഞ്ച് വനിതാ പൊലീസിനെ വെച്ച് എങ്ങനെ സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പൊലീസുകാര്‍ തന്നെ ചോദിക്കുന്നു. വനിതാ കോച്ചുകള്‍ ഏറ്റവും പിന്നിലായതിനാല്‍ പ്ളാറ്റ്ഫോമില്ലാത്ത ഭാഗത്തിറങ്ങി കാടിനിടയിലൂടെ റോഡിലെത്തേണ്ട അവസ്ഥയിലാണ് സ്ത്രീയാത്രക്കാര്‍. സ്ത്രീകളുടെ ബോഗി മധ്യഭാഗത്തേക്കു മാറ്റി സുരക്ഷാ ഉറപ്പാക്കണമെന്ന് നിരവധി സ്ത്രീ സംഘടനകളും സംസ്ഥാന വനിതാ കമീഷനും പലതവണ ആവശ്യപ്പെട്ടിട്ടും റെയില്‍വേ നടപടി സ്വീകരിക്കുന്നില്ല. പിന്നിലായാലും ഗാര്‍ഡിന്‍െറ നോട്ടം ലഭിക്കുന്നതിനാല്‍ സ്ത്രീ യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് റെയില്‍വേ പറയുന്ന ന്യായം. സ്ത്രീകളുടെ കോച്ചില്‍ നാലിലൊന്ന് ഭാഗം വീതം ഗാര്‍ഡ് റൂമും അംഗ വൈകല്യമുള്ളവര്‍ക്കുള്ള കോച്ചുമാണ്. ബാക്കിയുള്ള 'അരക്കോച്ചി'ല്‍ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യേണ്ട ഗതികേടിലാണ് സ്ത്രീയാത്രക്കാര്‍.
സൗമ്യ കൊല്ലപ്പെട്ടതിന്‍െറ തൊട്ടടുത്ത നാളുകളില്‍ ട്രെയിനുകളില്‍ കര്‍ശന പരിശോധന നടത്തി യാചകരെയും അനധികൃത കച്ചവടക്കാരെയും പുറത്താക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനുകളില്‍ തമ്പടിച്ച നാടോടികളെയും പൊലീസ് തുരത്തിയിരുന്നു. പൊലീസ് അയഞ്ഞതോടെ തിരിച്ചെത്തിയ മദ്യപരും യാചകരും ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് തീരാ ശല്യമാവുമ്പോഴും അധികൃതര്‍ക്ക് അനക്കമില്ല.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] current affairs in cartoon's

 

 

 

Regards :

kunhi mohammed

N M C  S L W/H CO 2

mobile : 0507784181


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] 5 Best Bodybuilders In The World ever

 

5 Best Bodybuilders In The World


1. Sergio Oliva
Fun & Info @ Keralites.net

2. Arnold Schwarzenegger
Fun & Info @ Keralites.net
 

3. Dorian Yates

Fun & Info @ Keralites.net

4. Ronnie Coleman
Fun & Info @ Keralites.net

5. Flex Wheeler
Fun & Info @ Keralites.net




Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___